സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ- മണിരത്‌നം ചിത്രമാണ് തഗ് ലൈഫ്. 37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്‌നവും ഒന്നിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റ് നേടിയ കമൽഹാസൻ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈർഘ്യം. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യൂഷൻ പാർട്ട്‌നർ ഡ്രീം ബിഗ് ഫിലിംസാണ്. തഗ് ലൈഫിന്റെ കേരളാ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും മെയ് 21 ന് കൊച്ചിയിലും മെയ് 28 ന് തിരുവനന്തപുരത്തു നടക്കുന്ന പ്രീ റിലീസ് ഇവെന്റുകളിലും പങ്കെടുക്കും. എ ആർ റഹ്‌മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് സായിറാം കോളേജ്, ചെന്നൈയിൽ മെയ് 24 ന് നടക്കും.