എന്തു നിലപാടും സഹിച്ചും യു.ഡി.എഫിനൊപ്പം: മതേതരത്തെ പിണറായി സർക്കാർ തൂക്കി വിറ്റുമെന്ന് പി.വി അൻവർ

12:22 PM Oct 25, 2025 | AVANI MV

കണ്ണൂർ  : എന്തു ത്യാഗം സഹിച്ചും യു.ഡി.എഫിന് ഒപ്പം നിൽക്കുമെന്ന്മുൻ എംഎൽഎയും ടിഎംസി നേതാവുമായ പി വി അൻവർ. കണ്ണൂർ ബ്രോഡ് ബീൻ ഹാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം  പിന്തുണയ്ക്കാൻ ഒരു കണ്ടീഷനും തൃണമൂൽ കോൺഗ്രസിനില്ല. പിണറായി സത്തെ തടയാൻ എന്തു ചെയ്യും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ സമയത്തുണ്ടായ നിലപാടല്ല.സതീശനത്തെക്കാൾ കേരളത്തിന് ഭീഷണിപിണറായി സമാണ്. പി.എം ശ്രീ സംസ്ഥാന സർക്കാർ ഒപ്പിട്ടത് പിണറായി വിജയൻ് കുടുംബത്തെ കേസുകളിൽ നിന്ന് രക്ഷിക്കാനെന്നും പി. വി അൻവർ പറഞ്ഞു. 

  മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധത്തിലാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി) എന്താണ് കുഴപ്പമെന്നാണ്വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിക്കുന്നത്. കുഴപ്പമുണ്ടെന്ന് പറഞ്ഞത് ഇവർ തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു.
മുമ്പ് ഞങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോൾ ശരിയായി മാറി. ബഡ്ജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത പണം നേടാനാണോ ഒപ്പിട്ടത്. മതേതരത്വത്തെ പിണറായി സർക്കാർ തൂക്കി വിറ്റു. 

പിണറായിയുടെ വ്യക്തപരമായ ആവശ്യത്തിനാണിതെന്നും, പി വി അൻവർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സത്കാരം സ്വീകരിക്കാനാണ് പിണറായി വസതിയിൽ പോയതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പിണറായി ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിലിട്ട ഒപ്പെന്നും പി വി അൻവർ പറഞ്ഞു.വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി എഫിന് അനുകൂലമായ നിലപാടാണ് പാർട്ടി സ്വീകരിക്കുക. പി. എം. ശ്രീയിൽ സി.പി. ഐഎന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യം27 ന് അറിയാം. ഇതിനു ശേഷം പ്രതികരിക്കാമെന്ന് അൻവർ പറഞ്ഞു.