+

റഷ്യയിലെ പ്ര​ധാ​ന വാ​ത​ക സം​സ്ക​ര​ണ നി​ല​യ​ത്തി​നു നേ​രെ യു​ക്രെ​യ്ൻ ആ​ക്ര​മ​ണം

റഷ്യയിലെ പ്ര​ധാ​ന വാ​ത​ക സം​സ്ക​ര​ണ നി​ല​യ​ത്തി​നു നേ​രെ യു​ക്രെ​യ്ൻ ആ​ക്ര​മ​ണം

കി​യ​വ് : റ​ഷ്യ​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ പ്ര​ധാ​ന വാ​ത​ക സം​സ്ക​ര​ണ നി​ല​യ​ത്തി​നു നേ​രെ യു​ക്രെ​യ്ൻ ആ​ക്ര​മ​ണം. സ​ർ​ക്കാ​ർ എ​ണ്ണ​ക്ക​മ്പ​നി​യാ​യ ഗാ​സ് പ്രോ​മി​നു കീ​ഴി​ലെ ഒ​റെ​ൻ​ബ​ർ​ഗ് നി​ല​യ​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

4500 കോ​ടി ക്യു​ബി​ക് മീ​റ്റ​ർ പ്ര​തി​വ​ർ​ഷ ശേ​ഷി​യു​ള്ള നി​ല​യ​ത്തി​ലെ ഒ​രു വ​ർ​ക്​​ഷോ​പ്പി​ന് തീ​പി​ടി​ച്ച ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഒ​റെ​ൻ​ബ​ർ​ഗ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​രു​ന്നു. രാ​ത്രി​യി​ൽ ഒ​റെ​ൻ​ബ​ർ​ഗ് മേ​ഖ​ല​യി​ൽ 45ഉം ​സ​മാ​റ, സ​റാ​റ്റോ​വ് മേ​ഖ​ല​ക​ളി​ൽ 23ഉം ​ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ട​താ​യി റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ​മീ​പ നാ​ളു​ക​ളി​ലാ​യി റ​ഷ്യ​യി​ൽ യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2000​ കി​ലോ​മീ​റ്റ​റി​ലേ​റെ അ​ക​ല​ത്തി​ൽ വ​രെ ഡ്രോ​ണു​ക​ൾ നാ​ശം വി​തക്കുന്നുണ്ട്. ഇ​തേ ദി​വ​സം, യു​ക്രെ​യ്നി​ൽ റ​ഷ്യ​യും വ​ൻ​തോ​തി​ൽ ആ​ക്ര​മ​ണം നടത്തിയിരുന്നു.

facebook twitter