യു പിയിൽ ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം

06:45 PM Apr 23, 2025 | Neha Nair

ലഖ്നോ: ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. യു.പിയിലെ മുറാദാബാദിലാണ് സംഭവം. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിരക്കേറിയ തെരുവിലൂടെ ബൈക്കിൽ വരുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് റോഡരികിലേക്ക് നിർത്തിയെങ്കിലും ഇയാൾ ബൈക്കിന് മുകളിലേക്ക് വീണുകിടന്നു. നാട്ടുകാർ ചേർന്ന് യുവാവിന് സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏതാനും ദിവസം മുമ്പ് മറ്റൊരാൾ വീടിന് മുന്നിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചിരുന്നു. ഉത്തരാഖണ്ഡിലായിരുന്നു സംഭവം. പ്രമോദ് ബിൻജോല എന്നയാളാണ് മരിച്ചത്.

Trending :