+

യുപിഎസ്‌സി 2025; പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു

2025-ലെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് (ഐഇഎസ്), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ഐഎസ്എസ്), സിഎംഎസ് പരീക്ഷകളുടെ ടൈംടേബിള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in-ല്‍ നിന്ന് വിശദമായ ഷെഡ്യൂള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.A

2025-ലെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് (ഐഇഎസ്), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ഐഎസ്എസ്), സിഎംഎസ് പരീക്ഷകളുടെ ടൈംടേബിള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in-ല്‍ നിന്ന് വിശദമായ ഷെഡ്യൂള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

വിജ്ഞാപനം അനുസരിച്ച്, ഐഇഎസ്, ഐഎസ്എസ് പരീക്ഷകള്‍ 2025 ജൂണ്‍ 20 മുതല്‍ ജൂണ്‍ 22 വരെ നടക്കും, അതേസമയം സിഎംഎസ് പരീക്ഷ 2025 ജൂലൈ 20-ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ, ഇന്ത്യന്‍ ഇക്കണോമിക്, സ്റ്റാറ്റിസ്റ്റിക്കല്‍ സേവനങ്ങളിലേക്കായി ആകെ 47 ഒഴിവുകള്‍ യുപിഎസ്‌സി പ്രഖ്യാപിച്ചിരുന്നു - ഇതില്‍ ഐഇഎസിന് 12 തസ്തികകളും ഐഎസ്എസിന് 35 തസ്തികകളും ഉള്‍പ്പെടുന്നു. സംയുക്ത മെഡിക്കല്‍ സേവന പരീക്ഷയ്ക്കായി, രാജ്യത്തെ വിവിധ മെഡിക്കല്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി ആകെ 705 ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

വിഷയാടിസ്ഥാനത്തിലുള്ള സമയക്രമവും പ്രധാന നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെയുള്ള പൂര്‍ണ്ണമായ പരീക്ഷാ ഷെഡ്യൂളുകള്‍ക്കായി ഔദ്യോഗിക യുപിഎസ്‌സി വെബ്‌സൈറ്റ് പരിശോധിക്കാന്‍ ഉദ്യോഗാര്‍ത്ഥികളോട് നിര്‍ദേശിക്കുന്നുണ്ട്. വിശദമായ ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്കും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 

facebook twitter