കാനഡ ഏര്‍പ്പെടുത്തിയ ടെക് നികുതി പിന്‍വലിച്ചതിനെ തുടര്‍ന്ന് അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വ്യാപാര തര്‍ക്കത്തിന് താല്‍ക്കാലികമായി വിരാമമായി.
കാനഡയിലെ അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി ഏര്‍പ്പെടുത്താനുള്ള കാനഡയുടെ നീക്കത്തെ ട്രംപ് വിമര്‍ശിക്കുകയും വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച കാര്‍ണിയും ട്രംപും ഫോണില്‍ സംസാരിക്കുകയും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയാകുകയായിരുന്നു.
ജൂലൈ 21 നകം വ്യാപാര കരാറില്‍ ധാരണയാകാനാണ് ഇരു രാജ്യവും ശ്രമിക്കുന്നത്.
Trending :