ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ചവിട്ടിക്കൊന്നു, ഒരുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചു ; യുവാവ് അറസ്റ്റിൽ

02:35 PM Oct 20, 2025 | Neha Nair

ബാഗ്പത്: ഭാര്യയെ ചവിട്ടിക്കൊലപ്പെടുത്തുകയും ഒരുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവിൽ ഉപേക്ഷിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.

 ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. ബദർഖാ ഗ്രാമവാസിയായ അശോകാണ് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യ മോണിക്കയെ ചവിട്ടിക്കൊന്നത്. തുടർന്ന് പിഞ്ചുകുഞ്ഞിനെ തെരുവിൽ ഉപേക്ഷിക്കുകയും ചെയ്തു. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തത്.