+

എട്ടുകാലി മമ്മൂഞ് ചമഞ്ഞ് നടക്കുകയാണ് റിയാസ്, ദേശീയപാതയിൽ തകര്‍ന്ന സ്ഥലങ്ങളിലെല്ലാം പോയി റീൽസ് ഇടട്ടെ ; മന്ത്രിയെ വെല്ലുവിളിച്ച് വിഡി സതീശൻ

ദേശീയപാതയിൽ തകര്‍ന്ന സ്ഥലങ്ങളിലെല്ലാം പോയി റീൽസ് ഇടട്ടെ‌ . മന്ത്രി റിയാസിനെ വെല്ലുവിളിച്ച് വിഡി സതീശൻ.ദേശീയപാതയിലെ തകര്‍ച്ചയിൽ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി മുഹമ്മദ് റിയാസിനും വിഡി സതീശൻ മറുപടി നൽകി.

തിരുവനന്തപുരം: ദേശീയപാതയിൽ തകര്‍ന്ന സ്ഥലങ്ങളിലെല്ലാം പോയി റീൽസ് ഇടട്ടെ‌ . മന്ത്രി റിയാസിനെ വെല്ലുവിളിച്ച് വിഡി സതീശൻ.ദേശീയപാതയിലെ തകര്‍ച്ചയിൽ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി മുഹമ്മദ് റിയാസിനും വിഡി സതീശൻ മറുപടി നൽകി.  റീൽസ് ഇനി തുടരുമെന്നാണ് പൊതുമരാമത്ത് മന്ത്രി റിയാസ് പറയുന്നത്.  ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ആ മുതൽ ക്ഷ വരെ കേരളത്തിന് ബന്ധമില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദേശീയപാതയിൽ 50ലധികം സ്ഥലങ്ങളിൽ വിള്ളലുണ്ട്. അവിടെയൊക്കെ പോയി പൊതുമരാമത്ത് മന്ത്രി റീൽസ് ഇടട്ടെ.  

പാലാരിവട്ടം പാലത്തിൽ അടക്കം പ്രശ്നമുണ്ട്. വിഴിഞ്ഞത്തിന്‍റെ ക്രെഡിറ്റ് എടുക്കാൻ നോക്കി. കേന്ദ്ര പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ നോക്കി. ദേശീയപാതയിലെ തകര്‍ച്ചയിൽ ഞങ്ങൾക്ക് സന്തോഷമെന്നാണ് മന്ത്രി പറയുന്നത്.  നിർമ്മാണത്തിൽ അശാസ്ത്രിയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എട്ടുകാലി മമ്മൂഞ് ചമഞ്ഞ് നടക്കുകയാണ് റിയാസ്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ നോക്കി. ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതിയാണത്.
 

facebook twitter