
തിരുവനന്തപുരം :ദേശീയ പാത നിർമാണത്തിന്റെ ഓരോഘട്ടത്തിലും ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിച്ചിരുന്ന പിണറായി വിജയനും മുഹമ്മദ് റിയാസും ആ പരിപാടി ഉപേക്ഷിച്ചോ എന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
ദേശീയപാത നിർമാണത്തിൽ വീഴ്ചകൾ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകണം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ബിജെപി ഇക്കാര്യം ആവശ്യപ്പെടും. എന്നാൽ നിർമാണവേളയില്‍ ഉടനീളം ഫ്ലക്സും വച്ച്, സെൽഫിയും എടുത്ത് ഓടിനടന്നവർ ഇപ്പോൾ ദേശീയപാത കേന്ദ്രസർക്കാരിന്‍റെത് എന്ന് അംഗീകരിച്ചോ എന്ന് വ്യക്തമാക്കണം.
പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നില്ലേ എന്ന് വിശദീകരിക്കണം എന്നും മുൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ എംഎല്‍എമാര്‍ വരെയുള്ളവര്‍ക്ക് പരാതിയുണ്ടായിരുന്നു. അത് അധികൃതർ NHAI യുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ എന്നും വി. മുരളീധരൻ ചോദിച്ചു. ഭൂമി ഏറ്റെടുത്തു നൽകിയ സംസ്ഥാനസര്‍ക്കാരിനാണ് പ്രാഥമിക ഉത്തരവാദിത്തമെന്നും വി.മുരളീധരൻ പറഞ്ഞു.