വനിതാ കമ്മീഷനിൽ പാർട്ട് ടൈം കൗൺസിലറുടെ ഒഴിവ്

08:10 PM Jul 29, 2025 |


കേരള വനിതാ കമ്മീഷന്റെ എറണാകുളം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ പാർട്ട് ടൈം കൗൺസിലർമാരായി സേവനമനുഷ്ഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും, കൗൺസിലിംഗിൽ ഡിപ്ലോമയും ഫാമിലി കൗൺസലിംഗിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യതയും പ്രവൃത്തി  പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് 13 ന് ഉച്ചയ്ക്ക് 2 ന് കേരള വനിതാ കമ്മീഷന്റെ എറണാകുളം റീജിയണൽ ഓഫീസിലും, ആഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 2 ന് കേരള വനിതാ കമ്മീഷന്റെ കോഴിക്കോട് റീജിയണൽ ഓഫീസിലും ഇന്റർവ്യൂവിനായി ഹാജരാകണം.