+

ബിജു മേനോൻ നായകനായ ‘വലതുവശത്തെ കള്ളൻ’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ എത്തി

ബിജു മേനോൻ നായകനായ ‘വലതുവശത്തെ കള്ളൻ’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ എത്തി

ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വലതുവശത്തെ കള്ളൻ’. ‘മിറാഷ്’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിലെ ജോജു ജോർജിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കണ്ണട താഴ്ത്തി ആരെയോ നോക്കുന്ന ജോജു ജോർജിനെ പോസ്റ്ററിൽ കാണാം. ജോജുവിൻറെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം നടന്നത്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിൻറേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന ടൈറ്റിൽ പോസ്റ്ററും ബിജു മേനോൻ്റെ ജന്മദിനത്തിൽ പുറത്തിറക്കിയ സ്പെഷൽ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.

facebook twitter