+

മു​സ്‌​ലിം ലീ​ഗി​നെ സു​ഖി​പ്പി​ക്കാ​ൻ വി.​ഡി. സ​തീ​ശ​ൻ ഈ​ഴ​വ വി​രോ​ധം പ്ര​സം​ഗി​ക്കു​ന്നു : വെള്ളാപ്പള്ളി

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ​ഴ​വ​രു​ടെ വോ​ട്ട് ഈ​ഴ​വ​രു​ടെ കൂ​ടി വി​ജ​യ​ത്തി​നാ​യി​രി​ക്ക​ണ​മെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. കാ​ര്യ​ങ്ങ​ൾ പ​റ​യു​മ്പോ​ൾ ത​ന്നെ മു​സ്​​ലിം​ വി​രു​ദ്ധ​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെന്നും പ​റ​ഞ്ഞ അ​ഭി​പ്രാ​യ​ത്തി​ൽ​ നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.


മൂ​വാ​റ്റു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ​ഴ​വ​രു​ടെ വോ​ട്ട് ഈ​ഴ​വ​രു​ടെ കൂ​ടി വി​ജ​യ​ത്തി​നാ​യി​രി​ക്ക​ണ​മെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. കാ​ര്യ​ങ്ങ​ൾ പ​റ​യു​മ്പോ​ൾ ത​ന്നെ മു​സ്​​ലിം​ വി​രു​ദ്ധ​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെന്നും പ​റ​ഞ്ഞ അ​ഭി​പ്രാ​യ​ത്തി​ൽ​ നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മ​ല​പ്പു​റ​ത്ത് ഹി​ന്ദു​ക്ക​ളും ക്രി​സ്ത്യാ​നി​ക​ളും വി​വേ​ച​നം നേ​രി​ടു​ക​യാ​ണെന്നും മു​സ്‌​ലിം ലീ​ഗി​നെ സു​ഖി​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഈ​ഴ​വ വി​രോ​ധം പ്ര​സം​ഗി​ക്കു​ക​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആരോപിച്ചു.

മ​ല​പ്പു​റ​ത്തെ സം​സ്ഥാ​ന​മാ​യി ക​ണ്ടാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ൾ പെ​രു​മാ​റു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ പോ​ലും മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നാ​ണ് മ​ല​പ്പു​റ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​ക​മു​ള്ള​ത്. ഇ​ക്കാ​ര്യം പ​റ​യു​മ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ​നാ​രാ​യ​ണ ധ​ർ​മം പ​ഠി​പ്പി​ക്കാ​ൻ വ​രി​ക​യാ​ണ്.

പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പോ​ലും കൈ ​ഉ​യ​ർ​ത്തി സം​സാ​രി​ക്കു​ന്ന സ​തീ​ശ​ൻ പ​ര​മ പ​ന്ന​നാ​ണ്. സ​തീ​ശ​ൻ കെ. ​സു​ധാ​ക​ര​നെ ഒ​തു​ക്കി. പ്ര​തി​പ​ക്ഷ നേ​താ​വ് കാ​ര്യ​ങ്ങ​ൾ മാ​ന്യ​മാ​യി കൈ​കാ​ര്യം ചെ​യ്യ​ണം. അ​തി​നു​ള്ള ക​ഴി​വ് അ​യാ​ൾ​ക്കി​ല്ലെന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, ഈ​ഴ​വ വി​രോ​ധി​യെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി സ​തീ​​ശ​ൻ രംഗത്തെത്തി. ശ്രീ​നാ​രാ​യ​ണ​ഗു​രു എ​ന്താ​ണോ പ​റ​യാ​നും ചെ​യ്യാ​നും പാ​ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞ​ത്​ അ​താ​ണ്​ വെ​ള്ളാ​പ്പ​ള്ളി പ​റ​യു​ക​യും ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തെന്ന് അദ്ദേഹം പറഞ്ഞു.

ആ​ര്​ വ​ർ​ഗീ​യ​ത പ​റ​ഞ്ഞാ​ലും ഞ​ങ്ങ​ൾ എ​തി​ർ​ക്കും. വി​ദ്വേ​ഷ കാ​മ്പ​യി​ൻ ആ​ര്​ ന​ട​ത്തി​യി​ലും അ​തി​നെ​തി​രെ​യും സം​സാ​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ന്ന്​ ക​രു​തി മാ​റ്റി​വെ​ക്കി​ല്ല. അ​ത്​ ന്യൂ​ന​പ​ക്ഷ​മാ​യാ​ലും ഭൂ​രി​പ​ക്ഷ​മാ​യാ​ലും ശ​രി. 25 വ​ർ​ഷ​മാ​യി ഞാ​ൻ എം.​എ​ൽ.​എ​യാ​ണ്. എ​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ 52 ശ​ത​മാ​ന​വും ഇ​ഴ​വ സ​മു​ദാ​യ​മാ​ണ്.

എ​ന്നെ ഏ​റ്റ​വും അ​ടു​ത്ത്​ അ​റി​യാ​വു​ന്ന​വ​ർ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രാ​ണ്. ഞാ​ൻ ശ്രീ​നാ​രാ​യ​ണീ​യ​നും ഗു​രു​ദ​ർ​ശ​ന ഇ​ഷ്ട​പ്പെ​ടു​ന്നയാ​ളും വി​ശ്വ​സി​ക്കു​ന്ന​യാ​ളും അ​വ​യു​ടെ പ്ര​ചാ​ര​ക​നും കൂ​ടി​യാ​ണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.


 

facebook twitter