പാകിസ്താനെതിരായ ജയം സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തിനായി ധീരതയോടെ പോരാടിയവര്‍ക്കുള്ളതാണ് ഈ ജയം. ഇത്തരത്തില്‍ അവസരം ലഭിക്കുമ്പോള്‍ എല്ലാം അവരുടെ പുഞ്ചിരിക്കായി കളിക്കുമെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
മത്സരശേഷം പാകിസ്താന്‍ താരങ്ങളുമായി ഹസ്തദാനത്തിനു നില്‍ക്കാതെയാണ് സൂര്യകുമാര്‍ യാദവും ശിവം ദുബെയും മൈതാനത്ത് നിന്ന് മടങ്ങിയത്. ഇന്ത്യയെ ജയത്തിലേക്കെത്തിച്ച ശേഷം ഇരുവരും ഡ്രസിങ് റൂമിലേക്കാണ് കയറിപോയത്. പിന്നാലെ ഡ!!്രസിങ് റൂം അടക്കുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുന്നതിനായി പാക് താരങ്ങള്‍ ?ഗ്രൗണ്ടില്‍ കാത്ത് നില്‍ക്കുന്നതിനിടെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനത്തിന് വിസമ്മതിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തോല്‍വിക്കു പിന്നാലെ ഗ്രൗണ്ട് വിട്ട പാകിസ്താന്‍ ക്യാപ്റ്റന്‍ ആഗ സല്‍മാന്‍ മാധ്യമങ്ങളുമായി സംസാരിക്കാന്‍ തയാറായില്ല. 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ 127 റണ്‍സ് നേടി. മറുപടിയില്‍ മൂന്നു വിക്കറ്റ് നഷ്ടത്തി 15.5 ഓവറില്‍ 131 റണ്‍സെടുത്ത് ഇന്ത്യ മത്സരം കൈപ്പിടിയിലൊതുക്കുകയും ചെയ്തു. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണു കളിയിലെ താരം.