+

വിജയ് ഉടൻ കരൂരിലേക്കില്ല, മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും

കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെയും കുടുംബാംഗങ്ങളെ ഒക്ടോബർ 27 ന് ചെന്നൈയില്‍ വെച്ച്‌ ടിവികെ നേതാവ് വിജയ് കാണും.ടിവികെ നേതാക്കള്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.

ചെന്നൈ: കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെയും കുടുംബാംഗങ്ങളെ ഒക്ടോബർ 27 ന് ചെന്നൈയില്‍ വെച്ച്‌ ടിവികെ നേതാവ് വിജയ് കാണും.ടിവികെ നേതാക്കള്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.

ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്.നാമക്കലിലെ കല്യാണമണ്ഡപം തയാറാക്കിയെങ്കിലും കരൂരില്‍ തന്നെ പരിപാടി നടത്തണമെന്ന് വിജയ് നിർദേശിച്ചു.

കരൂർ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം.വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കരൂരിലെ നിരവധി സ്വകാര്യ വിവാഹ ഹാളുകള്‍ പരിപാടി നടത്താൻ വിസമ്മതിച്ചു

"ഇരകളുടെ കുടുംബങ്ങളുമായി അർത്ഥവത്തായ ഒരു കൂടിക്കാഴ്ച നടത്താൻ ഞങ്ങളുടെ നേതാവ് ആഗ്രഹിക്കുന്നു, അവർക്കൊപ്പം അഞ്ച് മുതല്‍ ആറ് മണിക്കൂർ വരെ സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. ചെന്നൈ കൂടുതല്‍ നിയന്ത്രിതമായ ഒരു അന്തരീക്ഷമാണ്, ഒരു വേദി അന്തിമമാക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ഞങ്ങള്‍," വൃത്തങ്ങള്‍ പറഞ്ഞു.

facebook twitter