വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകം ; കുടുംബം ഹൈക്കോടതിയിൽ

04:00 PM Jul 16, 2025 | Neha Nair

കൊച്ചി: ഷാർജയിൽ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം ഹൈക്കോടതിയിൽ. വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ അനുവദിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

അതേസമയം വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. ഭർത്താവ് നിധീഷ്, ഭർത്താവിന്റെ സഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. മൂന്ന് പേരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക.