
ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് എം വിന്‍സെന്റ് എംഎല്‍എ. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോവളം എംഎല്‍എയായ വിന്‍സെന്റ്. സര്‍ക്കാര്‍ ഉത്തരവാദിത്തം കാട്ടിയില്ല. തുറമുഖം അഞ്ച് വര്‍ഷം വൈകി. ഉമ്മന്‍ചാണ്ടി വാചാരിച്ചതുകൊണ്ടാണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റെയില്‍ റോഡ് കണക്ടിവിറ്റിയില്ലാതെയാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ അവഹേളിച്ചുവെന്നും എം വിന്‍സെന്റ് ആരോപിച്ചു.
കേരളത്തെയും ഭാരതത്തെയും സംബന്ധിച്ച് അഭിമാന ദിവസമാണിന്ന് എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. കല്ല് മാത്രം ഇട്ടു എന്ന പ്രചാരണം പച്ചക്കള്ളമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തറക്കല്ലിട്ട് പണി തുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യാതെ ക്രെഡിറ്റ് എടുക്കാന്‍ പിആര്‍ വര്‍ക്ക് ചെയ്യുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ചടങ്ങിന് ക്ഷണിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.