പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 389 തൊഴിലധിഷ്ഠിത (വൊക്കേഷനാൽ) ഹയർസെക്കണ്ടറി സ്‌കൂളുകളിൽ (261 സർക്കാർ സ്‌കൂളുകളും 128 എയ്ഡഡ് സ്‌കൂളുകളും) രണ്ടാംവർഷ പഠനം പൂർത്തിയാക്കിയ റഗുലർ വിദ്യാർത്ഥികൾക്കും മുൻ പരീക്ഷകളിൽ യോഗ്യത നേടാത്തവർക്കുമായാണ് മാർച്ച് 2025 പൊതുപരീക്ഷ നടത്തിയത്. കണ്ടിന്യൂവസ് ഇവാല്യൂവേഷൻ & ഗ്രേഡിംഗ് NSQF സ്‌കീമിൽ റഗുലറായി പരീക്ഷ എഴുതിയവരിൽ 70.06 % പേർ ഉന്നത പഠനത്തിന് അർഹത നേടി. മാർച്ച് 2025 പരീക്ഷ എഴുതിയവർ 26,178 പേരാണ്. ഇതിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണം 18,340 ആണ്.
പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 14.17 % പേർ യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ എഴുതിയവരുടെ എണ്ണം: 2,025. ഉന്നത പഠനത്തിന് യോഗ്യത നേടിയവർ 287 പേർ. വിജയശതമാനം: 14.17%.
ഏറ്റവും ഉയർന്ന വിജയശതമാനം (84.46 %) നേടിയത് വയനാട് ജില്ലയും ഏറ്റവും കുറഞ്ഞ വിജയശതമാനം (61.70 %) നേടിയത് കാസർഗോഡ് ജില്ലയുമാണ്.
എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ 193 വിദ്യാർത്ഥികളാണുള്ളത്. 5 സർക്കാർ സ്‌കൂളുകളും 4 എയ്ഡഡ് സ്‌കൂളുകളും 100% വിജയം കൈവരിച്ചു. 50% ത്തിൽ താഴെ വിജയശതമാനമുള്ള 67 സ്‌കൂളുകളുണ്ട്.
കലാകായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വിജയം നേടിയവർക്കും, NSS വോളന്റിയർമാർ, നിശ്ചിത യോഗ്യത നേടിയ NCC കേഡറ്റുകൾ, നിശ്ചിത യോഗ്യത നേടിയ Student Police കേഡറ്റുകൾ. ശാസ്ത്ര മേളകളിൽ പങ്കെടുത്തവർ തുടങ്ങിയ വിഭാഗത്തിലുള്ള 14,832 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി.