കേരളത്തിനും രാഷ്ട്രത്തിനും വി എസ് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും: പ്രിയങ്ക ഗാന്ധി

07:50 AM Jul 22, 2025 | Suchithra Sivadas

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പി. കേരളത്തിനും രാഷ്ട്രത്തിനും വി എസ് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. വി എസ് അച്യുതാനന്ദന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും സ്പര്‍ശിച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.

വി എസിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആംആദ്മി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.