പരുന്ത് കടന്നൽക്കൂട് ഇളക്കി ; ഇടുക്കിയിൽ കടന്നൽ കുത്തേറ്റ് വിനോദ സഞ്ചാരികൾക്ക് പരിക്ക്

04:00 PM Oct 21, 2025 |


 ഇടുക്കി: വിനോ​ദ സഞ്ചാര കേന്ദ്രമായ ഇടുക്കി പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിൽ പരുന്ത് കടന്നൽക്കൂട് ഇളക്കിയതിനെ തുടർന്നു കടന്നലുകളുടെ ആക്രമണം. സന്ദർശകർക്കും സമീപപ്രദേശത്തുള്ളവർക്കും കടന്നലിന്റെ കുത്തേറ്റു. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.

രാവിലെ 10 മണിയോടെയാണ് പരുന്ത് കടന്നൽക്കൂട് ഇളക്കിയത്. ഈ സമയത്ത് സന്ദർശകരായി കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടന്നലിന്റ ആക്രമണത്തിൽ നിന്ന് സന്ദർശകർ ഓടി രക്ഷപ്പെടുകയായിരുന്നു.