വയനാട്ടിലെ സി.പി.ഐ നേതാവ് പി എസ് വിശ്വംഭരന്‍ അന്തരിച്ചു

10:10 PM May 12, 2025 | Desk Kerala

കല്‍പറ്റ/പുല്‍പ്പളളി: വയനാട്ടിലെ മുതിര്‍ന്ന സിപിഐ നേതാവ് പി എസ് വിശ്വംഭരന്‍ (68) അന്തരിച്ചു. 1977 പാര്‍ട്ടി അംഗമായ അദ്ദേഹം വര്‍ഗ ബഹുജന സംഘടനകളുടെ നേതൃനിരയില്‍ സജീവമായിരുന്നു. എഐവൈഎഫ് താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, കിസാന്‍ സഭ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായരുന്നു. 2000-2005 വരെ പുല്‍പ്പളളി ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. മരണ സമയത്ത് പാര്‍ട്ടി പുല്‍പ്പളളി മണ്ഡലം കമ്മിറ്റി അംഗമായിരുന്നു.  സുനന്ദയാണ് ഭാര്യ. മക്കള്‍ രേഷ്മ, രമ്യ. മരുമക്കള്‍, ദിനേശന്‍, ശ്രീകാന്ത്. സഹോദരങ്ങള്‍; അമ്മിണി, പുരുഷോത്തമന്‍, വിജയന്‍, പുഷ്പ്പ, വിജി, സുരേഷ് എം എസ്( സിപിഐഎം ജില്ലാ കമ്മിറ്റി അംഗം)

പി എസ് വിശ്വംഭരന്റെ വിയോഗം സിപിഐക്ക് കനത്ത നഷ്ട്ടം; ഇ ജെ ബാബു

 വയനാട്ടിലെ മുതിര്‍ന്ന സിപിഐ നേതാവ് പി എസ് വിശ്വംഭരന്റെ വിയോഗം വയനാട്ടിലെ പ്രസ്ഥാനത്തിന് കനത്ത നഷ്ട്ടമാണെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിര്‍വ്വഹിച്ച് പാര്‍ട്ടിയുടെ നെടുംതൂണായി മാറിയ നേതാവാണ് പി എസ് എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന  പി എസ് വിശ്വംഭരന്‍.  നിരവധി സമരങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച് പൊലീസ് മര്‍ദ്ദനവും, ജയില്‍ വാസവും അനുവഭിച്ചു. ജന പ്രതിനിധി ആയപ്പോഴും, അല്ലാതായപ്പോഴും നാടിനും, നാട്ടുകാര്‍ക്കുമായി സമര്‍പ്പിച്ച ജീവിതമായുന്നു അദ്ദേഹത്തിന്റെതെന്നും ഇ ജെ ബാബു പറഞ്ഞു.