ഇന്ന് ഒരു ഫോൺ നമ്പറിന് അത്യന്താപേക്ഷിതമായ ഒരു പ്ലാറ്റ്‌ഫോമാണ് വാട്ട്സ്ആപ്പ്. ലളിതമായ ഒരു മെസേജിങ് ആപ്ലിക്കേഷനായി തുടങ്ങി, ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ആശയവിനിമയ ശൃംഖലയായി വാട്ട്‌സ്ആപ്പ് മാറി. ദിവസേന പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ വാട്‌സ്ആപ്പിൽ എന്നും മുന്നിൽ തന്നെയാണ്. ഇപ്പോഴിതാ അത്തരം ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. എബൗട്ട് ഫീച്ചറിൽ ടൈംലിമിറ്റ് കൊണ്ടുവന്നതടക്കം നിരവധി അപ്പ്‌ഡേറ്റുകൾ യൂസർമാർക്കായി കൊണ്ടുവന്ന വാട്‌സ്ആപ്പ് ഇപ്പോൾ എഐയുടെ ഒരു കിടിലൻ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റയുടെ അഡ്വാൻസ്ഡ് എഐ ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ് ഈ അപ്പ്‌ഡേറ്റ്. ടെക്സ്റ്റ് ടൈപ്പ് ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ ഇമേജുകൾ സൃഷ്ടിക്കാം. അതായത് സ്റ്റാറ്റസാക്കാൻ പിക്ചർ ഡൗൺലോഡും ചെയ്യണ്ട ക്ലിക്കും ചെയ്യണ്ട. ഇമേജിൻ്റെ പ്രോംപ്റ്റ് കൊടുത്താൽ എഐ സെക്കന്റുകൾ കൊണ്ട് നിങ്ങളുടെ ചിത്രം ക്രിയേറ്റ് ചെയ്ത് തരും. ഈ ഫീച്ചർ ഉപയോഗിക്കാനും എളുപ്പമാണ്.
മെറ്റയുടെ ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ ഫീച്ചർ, ഇനി ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനോ ക്യാമറയിൽ ക്ലിക്ക് ചെയ്യുന്നതിനോ പകരം, ടെക്സ്റ്റ് നൽകി ഇഷ്ടമുള്ള ഇമേജുകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ സഹായിക്കും. ആദ്യം വാട്‌സ്ആപ്പ് ഓപ്പൺ ചെയ്യുക. അപ്പ്‌ഡേറ്റ് ടാബിലേക്ക് പോകാം. സ്റ്റാറ്റസ് സ്‌ക്രീനിൽ എഐ ഇമേജ് ഓപ്ഷൻ കാണാൻ സാധിക്കും. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ യൂസൂേഴ്‌സിന് പ്രോംപ്റ്റ് എഴുതാനുള്ള ടെക്സ്റ്റ് ബോക്‌സ് തുറന്നു വരും.
അവിടെ ഇഷ്ടമുള്ള പ്രോംപ്റ്റ് ടൈപ്പ് ചെയ്ത് നൽകുക. നിരവധി ഇമേജകുൾ ഈ ഒരു പ്രോംപ്റ്റിൽ എഐ ക്രിയേറ്റ് ചെയ്ത് തരും. ഇഷ്ടമുള്ള സെലക്ട് ചെയ്യാം. മാറ്റം വേണമെങ്കിൽ വീണ്ടും എഐയോട് ആവശ്യപ്പെടാം. ഇമേജ് തയ്യാറായി കഴിഞ്ഞാൽ, ക്യാപ്ഷൻ കൊടുക്കാം, സ്റ്റിക്കർ ആഡ് ചെയ്യാം. ടെക്സ്റ്റ് കൊടുക്കാം എന്നിങ്ങനെ നിരവധി ഓപ്ഷനുകളുമുണ്ട്. നിങ്ങൾക്ക് ഇത് വാട്‌സ്ആപ്പ് സ്റ്റാറ്റസുമാക്കാം. നിലവിൽ ചില സെലക്ടഡ് യൂസർമാരിൽ മാത്രമാണ് ഈ ഫീച്ചർ ഉള്ളത്.