+

ഗോതമ്പ് പുട്ട് ഇനി മണിക്കൂറുകളോളം കട്ടിയാകില്ല

മലയാളികളിൽ നല്ലൊരു വിഭാഗം പേരും പ്രമേഹത്തിന്റെ പിടിയിലായതിനാൽ ഗോതമ്പ് വിഭവങ്ങളാണ് മിക്കവരുടെയും  പ്രഭാത ഭക്ഷണമായും അത്താഴമായും എത്തുന്നത്. ഗോതമ്പ് മാവുകൊണ്ടുള്ള പുട്ട്, ദോശ എന്നിവയാണ് കൂടുതലായും തയ്യാറാക്കുന്നത്. എന്നാൽ പുട്ട് തയ്യാറാക്കുമ്പോൾ പലരും പറയാറുള്ള പരാതിയാണ് ചൂട് പോകുമ്പോൾ പുട്ട് കട്ടിയായി പോകുന്നു എന്നുള്ളത്

മലയാളികളിൽ നല്ലൊരു വിഭാഗം പേരും പ്രമേഹത്തിന്റെ പിടിയിലായതിനാൽ ഗോതമ്പ് വിഭവങ്ങളാണ് മിക്കവരുടെയും  പ്രഭാത ഭക്ഷണമായും അത്താഴമായും എത്തുന്നത്. ഗോതമ്പ് മാവുകൊണ്ടുള്ള പുട്ട്, ദോശ എന്നിവയാണ് കൂടുതലായും തയ്യാറാക്കുന്നത്. എന്നാൽ പുട്ട് തയ്യാറാക്കുമ്പോൾ പലരും പറയാറുള്ള പരാതിയാണ് ചൂട് പോകുമ്പോൾ പുട്ട് കട്ടിയായി പോകുന്നു എന്നുള്ളത്. തയ്യാറാക്കി ഒരു മണിക്കൂർ കഴിഞ്ഞാൽതന്നെ പുട്ടിന്റെ മൃദുലത നഷ്ടമായിപ്പോകുന്നു. എന്നാൽ ഇതിന് നല്ലൊരു പരിഹാരമുണ്ട്.

പുട്ട് തയ്യാറാക്കുന്നതിനായി ആദ്യം ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കിയതിനുശേഷം ആവശ്യത്തിന് ഗോതമ്പ് പൊടി ചേർത്ത് നല്ല മണം വരുന്നതുവരെ ചെറുതായി ഇളക്കി ചൂടാക്കിയെടുക്കണം. ഇനി ഗോതമ്പ് പൊടി മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റാം. ശേഷം പൊടി തണുത്ത് കഴിയുമ്പോൾ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നനച്ച് എടുക്കണം. ഇത് മിക്‌സി ജാറിലിട്ട് ഒന്നര ‌‌ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ചേർത്ത് ചെറുതായി ഒന്ന് അടിച്ചെടുക്കണം. അടുത്തതായി ആവശ്യത്തിന് തേങ്ങാപ്പീര ചേർത്ത് പുട്ടുകുറ്റിയിൽ മാവ് നിറച്ച് ആവി കേറ്റിയെടുക്കാം. നല്ല സോഫ്‌റ്റ് പുട്ട് റെഡിയായി. ഇങ്ങനെ ചെയ്യുമ്പോൾ രാവിലെ തയ്യാറാക്കിയ പുട്ട് അതേ മൃദുലതയോടെതന്നെ മണിക്കൂറുകളോളം ഇരിക്കും. രാവിലെ കുറച്ച് കൂടുതൽ പുട്ട് തയ്യാറാക്കി കാസ്റോളിൽ സൂക്ഷിച്ചാൽ അത്താഴത്തിനും ഇതുതന്നെ ഉപയോഗിക്കാം. പുട്ടിനൊപ്പം പപ്പടമോ പയറ് പുഴുങ്ങിയതോ കറികളോ ചേർത്ത് കഴിക്കാം.
 

facebook twitter