‘ഭര്‍ത്താവിനൊപ്പം താമസിക്കാതിരിക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്’ : സുപ്രീം കോടതി

03:45 PM Jan 12, 2025 | Neha Nair

ഡല്‍ഹി: ഭര്‍ത്താവിനൊപ്പം താമസിക്കാതിരിക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ നിയമപരമായ കടുംപിടിത്തമില്ലെന്നും തെളിവുകളും സാഹചര്യവും പരിഗണിച്ചാകണം തീരുമാനമെന്നും കോടതി പറഞ്ഞു. ജാര്‍ഖണ്ഡിലെ ദമ്പതികളുടെ കേസില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

ജീവനാംശത്തിനുള്ള ഭാര്യയുടെ അവകാശത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. ഒപ്പം താമസിക്കണമെന്ന കോടതിയുത്തരവ് ഭാര്യ അനുസരിച്ചില്ലെന്നത് മാത്രം പരിഗണിച്ച് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ല. വിവിധ ഹൈക്കോടതികളുടെ വിധികള്‍ കൂടി പരിഗണിച്ച ശേഷം കോടതി പറഞ്ഞു.