അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ തോട്ടത്തിനുള്ളിലെ തോടിനകത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 10 വയസുള്ള പിടിയാനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
രാവിലെ തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ചരിഞ്ഞ ആനയെ ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി. കാട്ടാനയുടെ മരണകാരണം വ്യക്തമല്ല.