പാലക്കാട്: നെല്ലിയാമ്പതിയില്‍ തൊഴിലാളികളുടെ പാടി കാട്ടാന തകര്‍ത്തു. പോബ്‌സ് സീതാര്‍കുണ്ട് എസ്റ്റേറ്റിലെ ഡയറി പാടിയിലെ ആള്‍ത്താമസം ഇല്ലാത്ത വീടാണ് ആന തകര്‍ത്തത്. വീട്ടിലെ ജനലുകളും വാതിലുകളും തകര്‍ത്ത് തള്ളി താഴെയിട്ടു.
ഏതാനും മാസം മുമ്പ് വരെ ഇവിടെ ആള്‍ത്താമസം ഉണ്ടായിരുന്നു. സമീപത്തെ പ്ലാവിലെ ചക്ക തേടിയെത്തിയ കാട്ടാനയാണ് ഭീതി വിതച്ച് വിഹരിച്ചതെന്ന് ഡയറി പാടിയില്‍ താമസിക്കുന്ന തൊഴിലാളികള്‍ പറഞ്ഞു. വര്‍ഷകാലത്തും ചക്ക സീസണിലും കാട്ടാനകള്‍ പ്രദേശത്ത് വരാറുണ്ടെങ്കിലും വീടുകള്‍ ആക്രമിക്കാറില്ല.
Trending :