സംസ്ഥാനത്ത് ജൂണ്‍ 4 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
കാലവര്‍ഷം ശക്തമായി തുടരുകയാണെങ്കില്‍ കേരളത്തിലെ സ്കൂള്‍ തുറക്കല്‍ നീട്ടുമോ എന്നതും ഇന്നറിയാം. ജൂണ്‍ രണ്ടിന് തന്നെ സ്കൂള്‍ തുറക്കും എന്നതാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഞായറാഴ്ചത്തെയടക്കം കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.