സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ സ്‌ത്രീ മരിച്ചു; അപകടം ഭര്‍ത്താവിന്റെ കണ്‍മുന്നില്‍

01:03 PM Aug 12, 2025 | Renjini kannur

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിടിച്ച്‌ സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അപകടം.പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്.

ഭർത്താവ് പ്രദീപിനൊപ്പം കെസ്‌ആർടിസി ബസിലെത്തിയ ഇവർ സ്‌റ്റാച്യുവിലെ സ്റ്രോപ്പില്‍ വന്നിറങ്ങി. ശേഷം അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച്‌ കടക്കുമ്ബോഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.