വാഹനാപകടത്തില്‍ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

09:31 AM Sep 09, 2025 |


മൂന്നാർ: സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയില്‍ പിക്കപ്പ് വാനിലിടിച്ചു കാറില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു.മൂന്നു പേര്‍ക്കു പരുക്ക്‌. ലോറിയുമായി കൂട്ടിയിടിച്ച കാറിലേക്കു പിന്നാലെ വന്ന പിക്കപ്പ്‌ വാന്‍ ഇടിച്ചുകയറുകയായിരുന്നു.
മൂന്നാര്‍ സൂര്യനെല്ലി സ്വദേശി ശാന്തകുമാറിന്റെ ഭാര്യ അമുദ (45)യാണു മരിച്ചത്‌.

അമുദയോടൊപ്പം മൂത്ത മകള്‍ അഭിരാമി(24), ഭര്‍ത്താവ്‌ കണ്ണന്‍ (32) എന്നിവരാണു കാറിലുണ്ടായിരുന്നത്‌. ഇവര്‍ക്കും സ്‌കൂട്ടര്‍ യാത്രികനായ കോതമംഗലം കളരിക്കുടിയില്‍ കെ.എസ്‌. ജിബിഷി(40)നുമാണു പരുക്കേറ്റത്‌. സാരമായി പരുക്കേറ്റ അഭിരാമിയും കണ്ണനും തൊടുപുഴയിലെയും ജീബിഷ്‌ കോലഞ്ചേരിയിലെയും ആശുപത്രികളിലാണുള്ളത്‌.

അമിത വേഗത്തിലായിരുന്ന ഓള്‍ട്ടോ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം തെറ്റിയതെന്ന് ദൃക്സാക്ഷികള്‍.കുമാറും കുടുംബവും കഴിഞ്ഞ ആറു വർഷമായി മൂന്നാർ ബിഎല്‍ റാവില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. ചികിത്സ ആവശ്യത്തിനായി കുടുംബം മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്യുബോഴാണ് അപകടം സംഭവിച്ചത്. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.