മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം ; അന്വേഷണം ആരംഭിച്ച് പൊലീസ്

02:05 PM Apr 06, 2025 | Neha Nair

കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അന്വേഷണവുമായി പൊലീസ്. യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് അറയിച്ചു. പരാതിയുമായി യുവതിയുടെ വീട്ടുകാർ രം​ഗത്തെത്തിയിരുന്നു. മലപ്പുറം ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. ഇന്ന് രാവിലെ അസ്മയുടെ മൃതദേഹം ഭർത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് അസ്മയുടെ മൃതദേഹം ഭർത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ല എന്ന് വീട്ടുകാർ പറഞ്ഞു. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്.