യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

10:36 AM Jul 28, 2025 |


കോഴിക്കോട് : ബേപ്പൂർ മനയത്ത് കുളത്തിന് സമീപം വീട്ടിലെ കുളിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ എടയാട്ടു പുറത്ത് സുശീലൻ്റേയും തൈക്കൂട്ടത്തില്‍ ഉഷാറാണിയുടെ മകള്‍ സിന്ധ്യ (45 )യാണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മാറാട് പോലീസ് എത്തി ഇൻക്വസ്റ്റിന് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മകള്‍ അഖിന (പ്രൊവിഡൻസ് സ്കൂള്‍). സഹോദരി: ഷാലി (ഖത്തർ).