കര്‍ണാടകയില്‍ യുവതി കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

12:51 PM Aug 02, 2025 | Renjini kannur

കര്‍ണാടകയില്‍ യുവതി കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കൊപ്പല്‍ താലൂക്കിലെ ബൂഡഗുമ്ബ ഗ്രാമത്തിലാണ്ഡയമണ്ണ വജ്രബന്ദിയാണ് (36) കൊല്ലപ്പെട്ടത് .

സംഭവത്തില്‍ ഭാര്യ നേത്രാവതി (31), കാമുകൻ സോമപ്പ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുപ്രതികള്‍ തമ്മിലുള്ള വിവാഹേതര ബന്ധത്തിന്‍റെ ഫലമായാണ് കൊലപാതകം നടന്നതെന്ന് കൊപ്പല്‍ പൊലീസ് സൂപ്രണ്ട് ഡോ. റാം എല്‍. അരസിദ്ദി വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊപ്പല്‍ റൂറല്‍ സബ് ഡിവിഷനു കീഴിലുള്ള മുനീറാബാദ് പൊലീസ് സ്റ്റേഷനില്‍ ആദ്യം റജിസ്റ്റർ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ബൂഡഗുമ്ബ നിവാസിയായ ഡയമണ്ണയുടേതാണെന്ന് കണ്ടെത്തി.

കുറ്റകൃത്യം നടന്ന ദിവസം പ്രതികള്‍ ഡയമണ്ണയെ ഒരു കൃഷിയിടത്തിലേക്ക് പ്രലോഭിപ്പിച്ച്‌ കൊണ്ടുപോയി ഇരുമ്ബ് വടി കൊണ്ട് തലക്ക് അടിച്ച്‌ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ബൈക്കില്‍ ആറ് കിലോമീറ്റർ ദൂരത്തേക്ക് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. വടിയും പെട്രോളും വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തതായി എസ്പി അരസിദ്ദി സ്ഥിരീകരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.