കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഇന്റലിജൻസ് ബ്യൂറോയിൽ (IB) ജോലിയവസരം. ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് 2 (ടെക്‌നിക്കൽ) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 14.
ആകെ ഒഴിവുകൾ 394. ജനറൽ – 157, ഇഡബ്ല്യൂഎസ് – 32,ഒബിസി – 117 എന്നിങ്ങനെയാണ് ഒഴിവുകൾ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,500 രൂപ മുതൽ 81,100 രൂപവരെ ശമ്പളമായി ലഭിക്കും. 18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്/ ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ എഞ്ചിനീയറിങ് ഡിപ്ലോമ. അല്ലെങ്കിൽ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ ഫിസിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയിൽ ബി.എസ്.സി OR ബിസിഎ എന്നിവയാണ് യോഗ്യത.
അപേക്ഷകർ ഓൺലൈൻ പരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഇന്റർവ്യൂ/ പേഴ്‌സനാലിറ്റി ടെസ്റ്റ് എന്നിവക്ക് ഹാജരാവണം. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കും.
ഉദ്യോഗാർഥികൾ www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിച്ച് വിശദമായ വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ പരിശോധിച്ച് അപേക്ഷ നൽകാം