തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അക്കിക്കാവ് സ്വദേശി നിഷാദി (35) നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പുത്തരിപ്പാടം നേർച്ചയ്ക്കിടെയാണ് കുട്ടി പ്രതിയെ പരിചയപ്പെടുന്നത്.
തുടർന്ന് പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചു വരുത്തിയതിനുശേഷം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെ സുഹൃത്തിന്റെ നിർദേശപ്രകാരം കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പരാതി പോലീസിന് കൈമാറുകയും പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Trending :