
കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് പിടിയില്‍. മൂങ്കില്‍മട സ്വദേശി ആറുച്ചാമി(45)യാണ് പൊലീസ് പിടിയിലായത്. കൊലപാതകശേഷം രക്ഷപ്പെട്ട പ്രതി അര്‍ധരാത്രിയോടെ പൊലീസ് പിടിയിലാവുകയായിരുന്നു.
വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. ആറുച്ചാമിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കരംപൊറ്റ സ്വദേശി സന്തോഷിനെ (42) ഇന്നലെ രാത്രിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് ഒറ്റയ്ക്കാണ് താമസം.
ആറുച്ചാമിയുടെ ഭാര്യയാണ് കൊലപാതക വിവരം പൊലീസില്‍ അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ സന്തോഷ് മരിച്ച നിലയിലായിരുന്നു. സന്തോഷും ആറുച്ചാമിയും തമ്മിലുണ്ടായ ഏറെ നേരത്തെ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം.