ഒന്നാം പിറന്നാള്‍ ആഘോഷം ; കെട്ടിടം തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

01:44 PM Aug 29, 2025 | Suchithra Sivadas

ഒന്നാം പിറന്നാള്‍ ആഘോഷത്തിനിടെ കെട്ടിടം തകര്‍ന്നു കുഞ്ഞും അമ്മയും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. ഉത്കര്‍ഷ ജോയിലിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് ദുരന്തം. വിജയ് നഗറില്‍ 50 ഫ്ളാറ്റുകളുള്ള രാം ഭായി സമുച്ചയത്തിലെ 12 ഫ്ളാറ്റുകള്‍ അടങ്ങിയ നാലു നില കെട്ടിടമാണ് ബുധനാഴ്ച പുലര്‍ച്ചെ 12.5ന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീണത്.

പിറന്നാളാഘോഷിക്കുന്ന കുഞ്ഞും അമ്മ അരോഹി ഓംകാറും വീട്ടുകാരും അതിഥികളും മറ്റുള്ളവരും ഉള്‍പ്പെടെ 17 പേരാണ് മരിച്ചത്. ഇന്നലെ പകല്‍ വരെ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറുപേരെ രക്ഷിച്ചു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Trending :