എംടിയുമായുള്ളത് 50 വര്‍ഷത്തെ ബന്ധം, മഹാനായ എഴുത്തുകാരന് ആദരാഞ്ജലികള്‍.. കമല്‍ ഹാസന്‍

05:47 AM Dec 26, 2024 | Suchithra Sivadas

മലയാളത്തിലെ ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍. അന്‍പത് വര്‍ഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും 'മനോരഥങ്ങള്‍' വരെ ആ സൗഹൃദം തുടര്‍ന്നെന്നും കമല്‍ ഹാസന്‍ കുറിച്ചു.

ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികള്‍ എന്ന് കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.