കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂര്‍ഖൻ പാമ്ബിനെ കടിച്ചു കൊന്നു

05:10 PM Jul 26, 2025 | Renjini kannur

ബീഹാർ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്ബിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം.വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന കുട്ടിയുടെ കയ്യില്‍ പാമ്ബ് ചുറ്റുകയായിരുന്നു.

തുടർന്നാണ് കുട്ടി പാമ്ബിനെ കടിച്ചു കൊന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ കുട്ടി അബോധാവസ്ഥയിലാകുകയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.നിലവില്‍ കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് വിവരം. കുട്ടി ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്.