+

തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു, രാഹുലിനെ വിളിച്ചിട്ട് കിട്ടിയില്ല ,മൂഡ് ഔട്ട് ആയിരിക്കാം : എ തങ്കപ്പന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിഷമം തോന്നിയെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. കെപിസിസിയും പ്രതിപക്ഷ നേതാവും ഉന്നത നേതാക്കളും ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എ തങ്കപ്പന്‍ പറഞ്ഞു.


പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിഷമം തോന്നിയെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. കെപിസിസിയും പ്രതിപക്ഷ നേതാവും ഉന്നത നേതാക്കളും ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എ തങ്കപ്പന്‍ പറഞ്ഞു.

രാജിവെക്കുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയുണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസിന്റെ മുന്‍തൂക്കം നഷ്ടപ്പെട്ടിട്ടില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു. രാഹുലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വിളിച്ചിട്ട് കിട്ടിയില്ല. മൂഡ് ഔട്ട് ആയിരിക്കാം. സമൂഹം നമ്മളെ വീക്ഷിക്കുന്നുണ്ടെന്ന് പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും എ തങ്കപ്പന്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടി.

പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമായും നിരാശയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് നമ്മള്‍. കെപിസിസി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ തങ്കപ്പന്‍ ആവര്‍ത്തിച്ചു.

facebook twitter