+

കാർഷിക കലണ്ടറിൽ മാറ്റം വേണം; കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സാധിക്കുന്നതായിരിക്കണം- മുഖ്യമന്ത്രി

കാർഷിക കലണ്ടറിൽ മാറ്റം വേണമെന്നും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സാധിക്കുന്നത് ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്ഥാനതല കർഷകദിനാഘോഷവും കാർഷിക അവാർഡ് വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തൃശ്ശൂർ: കാർഷിക കലണ്ടറിൽ മാറ്റം വേണമെന്നും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സാധിക്കുന്നത് ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്ഥാനതല കർഷകദിനാഘോഷവും കാർഷിക അവാർഡ് വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വന്യമൃഗശല്യം തടയാൻ സംസ്ഥാന ഇടപെടൽ മാത്രം പോരാ, കേന്ദ്രനിയമത്തിൽ മാറ്റം വരുത്തണം. ഇതിനായി സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി. പ്രസാദ് അധ്യക്ഷനായി. ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിച്ച ഹരിതഗാഥ മന്ത്രി ആർ. ബിന്ദു മന്ത്രി പി. പ്രസാദിനു നൽകി പ്രകാശനംചെയ്തു. മുതിർന്ന കർഷകനായ ജോസഫ് പള്ളനെയും കർഷക തൊഴിലാളിയായ എ.ആർ. സംഗീതയെയും മന്ത്രി കെ. രാജൻ ആദരിച്ചു. മന്ത്രി പി. പ്രസാദ് കാർഷിക പുരസ്‌കാരങ്ങൾ വിതരണംചെയ്തു. 46 വിഭാഗങ്ങളിലായി കർഷകർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

നവമാധ്യമങ്ങൾക്കുള്ള കർഷകഭാരതി പുരസ്‌കാരം മാതൃഭൂമി ഡോട്ട്കോം കണ്ടന്റ് റൈറ്റർ ട്രെയിനി അനു ദേവസ്യ ഏറ്റുവാങ്ങി. ശ്രവ്യമാധ്യമത്തിനുള്ള കർഷകഭാരതി പുരസ്‌കാരം ആകാശവാണി റിട്ട. പ്രോഗ്രാം എക്സിക്യുട്ടീവ് മുരളീധരൻ തഴക്കരയും ഏറ്റുവാങ്ങി.

എംഎൽഎമാരായ പി. ബാലചന്ദ്രൻ, എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, യു.ആർ. പ്രദീപ്, എൻ.കെ. അക്ബർ, സനീഷ്‌കുമാർ ജോസഫ്, വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ, സേവിയർ ചിറ്റിലപ്പിള്ളി, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

കേര പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സെമിനാറിൽ ഇന്ത്യൻ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ സി. പ്രകാശൻ, കേര റീജണൽ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ജോസഫ് ജോൺ തെറാട്ടിൽ എന്നിവർ ക്ലാസുകളെടുത്തു. ഘോഷയാത്രയും ഉണ്ടായിരുന്നു. ആയിരത്തിലധികം കർഷകർ ഘോഷയാത്രയിൽ പങ്കെടുത്തു.
 

facebook twitter