ആലപ്പുഴയിൽ വീടിനുള്ളിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

08:02 PM Aug 06, 2025 | AVANI MV

ആലപ്പുഴ: വീടിനുള്ളിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു.കഴിഞ്ഞദിവസം വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. വൈകുന്നേരം ഭാര്യ നന്ദിനി നാമം ചൊല്ലുവാൻ പോയ നേരത്ത് മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.  വള്ളികുന്നം വട്ടക്കാട് ദിലീപ് ഭവനത്തിൽ ധർമ്മജൻ (76) ആണ് ആത്മഹത്യ ചെയ്തത്. ഭാര്യയും ധർമ്മജനും തനിച്ചായിരുന്നു താമസം. 

കായംകുളത്തു നിന്നും ഫയർഫോഴ്സും, വള്ളികുന്നം പൊലിസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. നിലവിൽ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.