
കുന്നംകുളം : കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ഒരാൾ ഗുരുതരാവസ്ഥയിൽ ആണ്. ഇയാളെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് രോഗിയുമായി പോകുന്ന ആംബുലൻസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.