+

അഞ്ചൽ മിഷൻ ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു

ദിവസങ്ങളായി കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കരവാളൂർ ചമ്പക്കര ബിജി മന്ദിരത്തിൽ സജി ലൂക്കോസ് (56) ആണ് തൂങ്ങി മരിച്ചത്. 

കൊല്ലം : കൊല്ലം അഞ്ചൽ മിഷൻ ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. ദിവസങ്ങളായി കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കരവാളൂർ ചമ്പക്കര ബിജി മന്ദിരത്തിൽ സജി ലൂക്കോസ് (56) ആണ് തൂങ്ങി മരിച്ചത്. 

ഇന്ന് രാവിലെ സജി ലൂക്കോസിന്റെ ഭാര്യ ക്യാന്റീനിൽ പോയ സമയമാണ് സജി ലൂക്കോസ് തൂങ്ങി മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

facebook twitter