
ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് എത്തിക്കും. അതുല്യയുടേത് ആത്മഹത്യയെന്നുള്ള ഫോറന്‍സിക് ഫലം ഇന്നലെ ലഭിച്ചിരുന്നു. ഭര്‍ത്താവിന്റെ പീഡനം മൂലമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്ന് പിതാവ് രാജശേഖരന്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും പിതാവ് വ്യക്തമാക്കി.
ക്രൂരപീഡനം നടന്നിരുന്നു. പീഡനത്തിന് ഒടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ല. ഭര്‍ത്താവ് പറഞ്ഞത് എല്ലാം കളവ് എന്ന് തെളിഞ്ഞു. മര്‍ദിച്ച് അവശയാക്കിയതിന് പിന്നാലെയായെയാണ് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് പിതാവ് രാജശേഖരന്‍ പറഞ്ഞു.
മകള്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും താന്‍ വിശ്വസിക്കുന്നില്ലെന്ന് രാജശേഖരന്‍ പറഞ്ഞു. ഒരു കാരണവശാലും അങ്ങനെ സംഭവിക്കില്ല. ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കട്ടെ. കേരള പൊലീസില്‍ വിശ്വാസമുണ്ട്. മകള്‍ അനുഭവിച്ച പീഡനങ്ങള്‍ തനിക്ക് നേരിട്ട് ബോധ്യമുള്ളതാണെന്ന് പിതാവ് പറഞ്ഞു. എന്നും മകള്‍ ജീവന് വേണ്ടി അവന് മുന്നില്‍ യാചിക്കുന്നതാണ് കണ്ടിട്ടുള്ളത്. നീചമായ പ്രവര്‍ത്തികളാണ് ഭര്‍ത്താവ് സതീഷ് തുടര്‍ന്നുകൊണ്ടിരുന്നതെന്ന് രാജശേഖരന്‍ പറഞ്ഞു. അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കാന്‍ നിയമസംവിധാനങ്ങള്‍ മുന്നിട്ട് ഇറങ്ങണമെന്ന് അദേഹം ആവശ്യപ്പെട്ടു.