
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയില്‍ നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനേയും എറണാകുളം ജില്ല സെക്രട്ടറി കെ എം ദിനകരനേയും താക്കീത് ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് തീരുമാനം. ഇരു നേതാക്കളുടേയും ഖേദ പ്രകടനം പരിഗണിച്ചാണ് നടപടി താക്കീതില്‍ ഒതുക്കിയത്. വിഷയത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ ക്ഷുഭിതനായാണ് ബിനോയ് വിശ്വം സംസാരിച്ചത്.
ആരും ഇക്കാര്യത്തില്‍ ന്യായീകരിക്കേണ്ടതില്ലെന്നും ഗുരുതരമായ തെറ്റാണ് സംഭവിച്ചതെന്നും തന്നെ സമൂഹത്തില്‍ മോശക്കാരനാക്കുന്ന രീതിയിലാണ് സംസാരമെന്നുമാണ് ബിനോയ് വിശ്വം യോഗത്തില്‍ പറഞ്ഞത്. ബിനോയ് വിശ്വത്തെ ഇരുവരും വിമര്‍ശിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. ഇരുവരുടെയും മാപ്പപേക്ഷ കൂടി പരിഗണിച്ചാണ് നടപടി താക്കീതില്‍ ഒതുക്കിയത്. കമലാ സദാനന്ദനും കെ എം ദിനകരനും ബിനോയ് വിശ്വത്തെ നേരിട്ട് വിളിച്ച് ഖേദപ്രകടനം നടത്തിയിരുന്നു.