കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ റോയൽ ബേക്കറി ജീവനക്കാരൻ കെ എം ഹമീദ് (54) കുഴഞ്ഞു വീണു മരിച്ചു. തറാവീഹ് നമസ്കാരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ: റംല. മക്കൾ: അഫ്സൽ, ആസിഫ്, ഹാഫിസ്, അഷ്ഫർ, അഫാൻ. പരേതനായ കെ എം ആലിയുടേയും ആയിഷയുടേയും മകനാണ്. സഹോദങ്ങൾ: കെ എം അഷ്റഫ്, റസിയ, നസീറ. ഹമീദ് ദീർഘകാലം ഷാർജയിൽ പ്രവാസിയായിരുന്നു.