+

ബംഗ്ലാദേശിലെ സൈനിക ജെറ്റ് അപകടം ; പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കാനൊരുങ്ങി ഇന്ത്യ

ബംഗ്ലാദേശിലെ സൈനിക ജെറ്റ് അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി വിദഗ്ദ്ധരായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘത്തെ ധാക്കയിലേക്ക് അയക്കുമെന്ന് ഇന്ത്യ.

ധാക്ക : ബംഗ്ലാദേശിലെ സൈനിക ജെറ്റ് അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി വിദഗ്ദ്ധരായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘത്തെ ധാക്കയിലേക്ക് അയക്കുമെന്ന് ഇന്ത്യ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്കൂളും കോളജും പ്രവർത്തിക്കുന്ന ഇടത്തേക്ക് സൈനിക ജെറ്റ് തകർന്നുവീണ് 25 കുട്ടികൾ ഉൾപ്പെടെ 31 പേരാണ് മരിച്ചത്.

'പൊള്ളൽ ചികിത്സയിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഒരു സംഘം ഉടൻ തന്നെ ധാക്ക സന്ദർശിക്കും' എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇവർ രോഗികളുടെ അവസ്ഥ വിലയിരുത്തുകയും ആവശ്യമെങ്കിൽ ഇന്ത്യയിലെ തുടർ ചികിത്സക്കും പ്രത്യേക പരിചരണത്തിനും വേണ്ടിയുള്ള ശുപാർശകൾ നൽകുകയും ചെയ്യും. കൂടുതൽ മെഡിക്കൽ സംഘങ്ങളെയും ധാക്കയിലേക്ക് അയച്ചേക്കാമെന്നാണ് റിപ്പോർട്ട്.

മെഡിക്കൽ സംഘത്തിൽ ഡൽഹി ആസ്ഥാനമായുള്ള രണ്ട് ഡോക്ടർമാർ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഒരാൾ റാം മനോഹർ ലോഹ്യ ആശുപത്രിയിലും മറ്റൊരാൾ സഫ്ദർജങ് ആശുപത്രിയിലും സേവനമനുഷ്ഠിക്കുന്നവരാണ്. ഡോക്ടർമാരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഇന്ത്യയിലെ ആശുപത്രികളിൽ പരിക്കേവർക്ക് ചികിത്സ ക്രമീകരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബംഗ്ലാദേശ് വ്യോമസേന ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു. രാ​ജ്യ​ത്തി​ന്റെ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ദു​ര​ന്തമാണ് സംഭവിച്ചത്. ​ചൈ​നീ​സ് നി​ർ​മി​ത എ​ഫ്-7 ബി.​​ജി.​ഐ വി​മാ​ന​മാ​ണ് പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ സാ​​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം ധാ​ക്ക​യി​ലെ സ്കൂ​ളി​നു​മേ​ൽ ത​ക​ർ​ന്നു​വീ​ണ​ത്.

കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ലേ​റെ​യും 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും തീ​പ്പൊ​ള്ള​ലേ​റ്റാ​ണ് മ​ര​ണ​മെ​ന്നും ഇ​ട​ക്കാ​ല ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വ് സൈ​ദു റ​ഹ്മാ​ൻ പ​റ​ഞ്ഞു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കും. ധാ​ക്ക​യി​ലെ 10 ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള 165 പേ​രി​ൽ പ​ല​രു​ടെ​യും നി​ല അ​തി​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

 

facebook twitter