+

പഞ്ചാബിൽ ലഹരിമരുന്നു കടത്താനുപയോഗിച്ച 2 പാകിസ്താൻ ഡ്രോണുകൾ പിടിച്ചെടുത്ത് ബി.എസ്.എഫ്

പഞ്ചാബിൽ ലഹരിമരുന്നു കടത്താനുപയോഗിച്ച രണ്ട് ഡ്രോണുകൾ ബി.എസ്.എഫ് പിടികൂടി. ലഹരിക്കടത്ത് കണ്ടെത്തുന്നതിന് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സാങ്കേതിക സംവിധാനം വഴിയാണ് ഡ്രോണുകൾ കണ്ടെത്തിയത്

അമൃത്സർ : പഞ്ചാബിൽ ലഹരിമരുന്നു കടത്താനുപയോഗിച്ച രണ്ട് ഡ്രോണുകൾ ബി.എസ്.എഫ് പിടികൂടി. ലഹരിക്കടത്ത് കണ്ടെത്തുന്നതിന് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സാങ്കേതിക സംവിധാനം വഴിയാണ് ഡ്രോണുകൾ കണ്ടെത്തിയത്.

ധനോ കലാന് സമീപമുളള ഗ്രാമത്തിൽ നിന്നാണ് ഡ്രോണുകൾ കണ്ടെത്തിയത്. 02 ഡി.ജെ.ഐ മാവിക് 3 ക്ലാസിക് ഡ്രോണുകളും 2 പാക്കറ്റ് ഹെറോയിനുമാണ് കണ്ടെത്തിയത്. ഡ്രോണുകൾ പിടിച്ചെടുത്ത സംഭവം പാകിസ്താനിൽ നിൽ നിന്ന് രാജ്യത്തേക്കുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ബി.എസ്.എഫ് ഉദ്യമത്തിൻറെ മറ്റൊരു നേട്ടമായാണ് കാണുന്നത്.

ഞായറാഴ്ച തോക്കിൻറെ ഭാഗങ്ങളും തിരകളും പഞ്ചാബിലെ താൻ തരണിൽ നിന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു തിരച്ചിലിൽ ശേഖ്പുരയിലെ ഒരു വയലിൽ നിന്ന് ഒരു വലിയ പാക്കറ്റ് ഹെറോയിനും കണ്ടത്തിയിരുന്നു. പാകിസ്താനിൽ നിന്ന് രാജ്യത്തേക്ക് ലഹരിക്കടത്ത് തടയുന്നതിന് ബി.എസ്.എഫ് ശക്തമായ പ്രവർത്തനങ്ങളാണ് അതിർത്തിയിൽ നടത്തി വരുന്നത്.

Trending :
facebook twitter