ഹവല്ലിയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നാല്പതു വയസ്സ് തോന്നിക്കുന്ന പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹവല്ലിയിലെ ബ്ലോക്ക് 1 ലെ കെട്ടിട ഗാര്‍ഡ് അബോധാവസ്ഥയില്‍ ഒരു മനുഷ്യനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.
പൊലീസും അടിയന്തര മെഡിക്കല്‍ സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി. കെട്ടിടത്തിന്റെ സ്റ്റെയര്‍കേസ് റെയിലിംഗില്‍ കയര്‍കെട്ടി തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. മരിച്ചയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.