ബജറ്റ് 2025 അവതരണം പൂർത്തിയായി

04:15 PM Feb 01, 2025 | Neha Nair

ഡൽഹി : 2025 ബജറ്റിൽ വൻ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സാധാരക്കാർക്കും വനിതകൾക്കും യുവാക്കൾക്കും കർഷകർക്കും മധ്യവർഗത്തിനും ആശ്വസിക്കാവുന്ന ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്. സമസ്തമേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള ബജറ്റായിരുന്നു ഇത്തവണ ധനമന്ത്രി അവതരിപ്പിച്ചത്.

അതേസമയം, പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റവതരണം തുടങ്ങിയത്. കുംഭമേള വിഷയം ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്.

ബജറ്റ് പ്രഖ്യാപനം ഒറ്റ നോട്ടത്തിൽ

    ആദായ നികുതിയിൽ വൻ ഇളവ്
    12 ലക്ഷം വരെ ആദായ നികുതിയില്ല
    ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി
    എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം
    സംരംഭകർക്ക് പ്രതീക്ഷ നൽകുന്ന ബജറ്റ്
    സ്റ്റാർട്ടപ്പുകൾക്ക് 20 കോടി വരെ വായ്പ
    നൈപുണ്യ വികസനത്തിന് 5 ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങും
    രാജ്യത്ത് അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 75000 മെഡിക്കല്‍ സീറ്റുകള്‍
    എല്ലാ ജില്ലാ ആശുപത്രികളിലും മൂന്ന് മാസത്തിനുള്ളില്‍ കാൻസര്‍ സെന്‍ററുകള്‍ സ്ഥാപിക്കും
    കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി
    അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി
    അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി
    പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും
    ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്‌ടിവിറ്റി ഉറപ്പാക്കും
    ബീഹാറിന് വാരിക്കോരി സഹായം
    ബീഹാറിന് ഗ്രീൻഫീൽഡ് എയർപോർട്ട്
    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി
    ഐ ഐ ടി പട്നക്ക് പ്രത്യേക വികസന പദ്ധതി
    ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും
    മൊബൈൽ ഫോണുകൾക്ക് വില കുറയും
    ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
    തുണിത്തരങ്ങൾക്ക് വില കുറയും
    7 ജീവൻരക്ഷാ മരുന്നുകൾക്ക് വില കുറയും