+

കഞ്ചാവ് സൂക്ഷിച്ചത് പൂജാമുറിയിലെ വിഗ്രഹങ്ങൾക്ക് പിന്നിൽ, റെയ്ഡ് നടക്കുന്ന സമയത്തും പൂജ, അറസ്റ്റ്

പൂജാമുറിയിലെ വിഗ്രഹങ്ങൾക്കും ചിത്രങ്ങൾക്കും പിന്നിൽ കഞ്ചാവ് സൂക്ഷിച്ച സഭവത്തിൽ നിരവധി പേർ പിടിയിൽ. ഹൈദരാബാദിലെ ധൂൽപേട്ടിൽ നടന്ന റെയ്ഡുകളിൽ, ദൈവങ്ങളുടെ ചിത്രങ്ങൾക്കും വിഗ്രഹങ്ങൾക്കും പിന്നിൽ കഞ്ചാവ് പൊതികൾ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വീട്ടിൽ ആദ്യം റെയ്ഡ് നടത്തിയെങ്കിലും കഞ്ചാവ് കണ്ടെത്തിയിരുന്നില്ല എന്നാൽ റെയ്ഡ് നടക്കുന്ന സമയത്ത് ചില പ്രതികൾ പൂജാമുറിയിൽ പൂജ നടത്തുകയായിരുന്നു. ഇത് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൂജാമുറി വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

ഏകദേശം പത്തുകിലോയോളം കഞ്ചാവാണ് പ്രതിയുടെ താമസസ്ഥലത്തുണ്ടായിരുന്നത്. പൊതികളാക്കി ദൈവങ്ങളുടെ ചിത്രങ്ങളുടെ പിറകിലായാണ് ഇവ രഹസ്യമായി സൂക്ഷിച്ചിരുന്നത്.

ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നും ഹൈദരാബാദിലെ ഗച്ചിബൗളി, മാധാപൂർ, മറ്റ് ഐടി മേഖലകളിലെ ഏജന്റുമാർക്ക് 5, 10, 15, 20 ഗ്രാം പാക്കറ്റുകളായി വിതരണം ചെയ്യുകയായിരുന്നു എന്നും അന്വേഷണത്തിൽ വ്യക്തമായി.

facebook twitter